കര്‍ഷക
ആത്മഹത്യയടക്കം കാര്‍ഷിക
രംഗത്തെ പ്രശ്നങ്ങള്‍ക്കു്
പരിഹാരം ആവശ്യപ്പെട്ടുകൊണ്ടു്
കേരള കര്‍ക സംഘം എറണാകുളം
കളക്ട്രേറ്റിനു് മുമ്പില്‍
ആരംഭിച്ചിരിക്കുന്ന പഞ്ചദിന
സത്യഗ്രഹത്തിന്റെ ഭാഗമായി
"കേന്ദ്ര-സംസ്ഥാന
ബഡ്ജറ്റുകളും കാര്‍ഷക മേഖലയും"
എന്ന വിഷയത്തെ
അധികരിച്ചു് സി. പി
. ഐ (എം)
സംസ്ഥാന കമ്മിറ്റി
അംഗം സ. പി രാജീവ്
എം. പി പ്രഭാഷണം
നടത്തി. കേന്ദ്ര
ബഡ്ജറ്റു് യുപിഎ സര്‍ക്കാരിന്റെ
നവ ഉദാര നയങ്ങളുടെ തുടര്‍ച്ച
കാണിക്കുമ്പോള്‍ കേരളത്തിലെ
യുഡിഎഫിന്റെ ബഡ്ജറ്റു് കഴിഞ്ഞ
അഞ്ചു് എല്‍ഡിഎഫ് ബഡ്ജറ്റുകളില്‍
നിന്നു് വ്യത്യസ്ഥമായി നവ
ഉദാരവല്‍ക്കരണ പാതയിലേക്കു്
കേരളത്തെ നയിക്കുന്നതിനുള്ള
ശ്രമത്തിനു് തുടക്കമിടുകയും
ചെയ്തു. വളത്തിനും
കീടനാശിനികള്‍ക്കും വില
വര്‍ദ്ധനവു് ഉണ്ടാക്കുന്ന
സമീപനമാണു് കേന്ദ്ര ബഡ്ജറ്റില്‍
പ്രകടമാകുന്നതു്. കര്‍ഷകര്‍ക്കു്
നല്‍കുന്ന കാര്‍ഷിക ധന സഹായം
ബാങ്കിലൂടെ നല്‍കുമെന്ന
പ്രഖ്യാപനം ഫലത്തില്‍
കൃഷിക്കാര്‍ക്കു് ഗുണമൊന്നും
ചെയ്യുന്നില്ല. ബാങ്കുകള്‍
കാര്‍ഷിക കടം അധികവും നല്‍കുന്നതു്
യഥാര്‍ത്ഥ കൃഷിക്കാര്‍ക്കല്ല,
മറിച്ചു് സ്വര്‍ണ്ണപ്പണയം
പോലും കാര്‍ഷക കടത്തില്‍
പെടുത്തി അവയുടെ കടമ തികയ്ക്കുകയാണു്
ചെയ്യുന്നതു്. ഇന്ത്യയുടെ
ഭരണ വര്‍ഗ്ഗ നയങ്ങളുടെ
പരിമിതികള്‍ നിലനില്‍ക്കുമ്പോഴും
എല്‍ഡിഎഫ് ബഡ്ജറ്റുകള്‍
ഉദാരവല്‍ക്കരണത്തിനു് ഒരു
പരിധിവരേയെങ്കിലും ബദല്‍
നയ-നടപടികള്‍
നടപ്പാക്കുന്നവയായിരുന്നു.
ആ സമീപനം മുലമാണു്
കേരളത്തില്‍ കര്‍ഷക ആത്മഹത്യ
അവസാനിപ്പിക്കാന്‍ എല്‍ഡിഎഫിനു്
കഴിഞ്ഞതു്. കര്‍ഷകര്‍ക്കു്
ആശ്വാസം നല്‍കുന്ന സമീപനം
കൃഷിക്കാരില്‍ ആത്മവിശ്വാസം
ജനപ്പിക്കുകയും ആത്മഹത്യയില്‍
നിന്നു് പിന്തിരിയാന്‍ അവര്‍
പ്രേരിപ്പിക്കപ്പെടുകയുമായിരുന്നു.
എന്നാല്‍ യുഡിഎഫിന്റെ
കെ എം മാണി അവതരിപ്പിച്ച
ബഡ്ജറ്റില്‍ കര്‍ഷകര്‍ക്കു്
ആശ്വാസം നല്‍കുന്നതിനു് പകരം
ഹൈ-ടെക് കൃഷി
പ്രോത്സാഹനമാണുണ്ടായതു്.
സ്വാഭാവികമായും
കര്‍ഷകര്‍ കടക്കെണി മൂലം
ആത്മഹത്യയില്‍ ശരണം പ്രാപിച്ചു്
തുടങ്ങി. ഇതിനെതിരായി
സമരം നയിക്കുന്ന കേരള കര്‍ഷക
സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.
സെമിനാറില്‍
എ ഐ കെ എസ് കേന്ദ്ര കമ്മിറ്റി
അംഗം ശ്രീരഞ്ജിനി വിശ്വനാഥന്‍
അദ്ധ്യക്ഷത വഹിച്ചു.
തൃക്കാക്കര ഈസ്റ്റു്
ലോക്കല്‍ കമ്മിറ്റി സെക്രട്ടറി
കെ മോഹനന്‍ സ്വാഗതം ആശംസിച്ചു.
സിഐടിയുവിന്റെ
നേതൃത്വത്തില്‍ സമര
കേന്ദ്രത്തിലേയ്ക്കു് അഭിവാദ്യ
പ്രകടനം നടത്തി. സിഐടിയു
മേഖലാ സെക്രട്ടറി പി എം അലി
സത്യഗ്രഹികളെ അഭിവാദ്യം
ചെയ്തു് സംസാരിച്ചു. ഷാജി
എന്‍ കരുണ്‍ സംവിധാനം ചെയ്ത
എകെജി സിനിമ സമര കേന്ദ്രത്തില്‍
പ്രദര്‍ശിപ്പിച്ചു.
No comments:
Post a Comment