ബഹുമാനപ്പെട്ട
എറണാകുളം ജില്ലാ കളക്ടര്‍ക്കു്,
കേരള
കര്‍ഷക സംഘം ജില്ലകളിലെ ഓരോ
കേന്ദ്രങ്ങളില്‍ ഏപ്രില്‍
23 മുതല്‍
27 വരെ
കൃഷിക്കാരുടെ പഞ്ചദിന സത്യഗ്രഹം
സംഘടിപ്പിക്കുകയാണു്.
കര്‍ഷക
ആത്മഹത്യ തടയുക,
അതിനായി
കര്‍ഷകര്‍ക്കു് ആശ്വാസമെത്തിക്കുകയും
അവരോടൊപ്പം സമൂഹം ഉണ്ടെന്നു്
ഉറപ്പു് നല്‍കുകയും കൃഷി
ആദായകരമാക്കുകയും ചെയ്യുന്നതിനായി
കാര്‍ഷികാവശ്യ സാമഗ്രികളുടെ
വില വര്‍ദ്ധനവു് തടയുക,
കാര്‍ഷികോല്പന്നങ്ങള്‍ക്കു്
ന്യായമായ വില ലഭ്യമാക്കുന്നതിനു്
അവയുടെ വിലയിടിക്കുന്ന
നയനടപടികള്‍ തിരുത്തുക,
കൃഷി
സാദ്ധ്യമാക്കുന്നതിനും
ആദായകരമാക്കുന്നതിനും കാര്‍ഷിക
ജലസേചനമടക്കം പശ്ചാത്തല
സൌകര്യങ്ങള്‍ വികസിപ്പിക്കുക,
കാര്‍ഷിക
സഹായ ധനം ഉയര്‍ത്തുക,
കാര്‍ഷികവായ്പ
ഉദാരമാക്കുകയും കാര്‍ഷിക
കടാശ്വാസ നടപടികള്‍ കൈക്കൊള്ളുകയും
ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍
സര്‍ക്കാരിന്റെ ശ്രദ്ധയില്‍
കൊണ്ടുവരുന്നതിനായാണു് സമരം
സംഘടിപ്പിക്കുന്നതു്.
പതിനേഴു്
മൂര്‍ത്തമായ ആവശ്യങ്ങളാണു്
ഉന്നയിക്കപ്പെടുന്നതു്.
അവയില്‍
പലതും സര്‍ക്കാരിന്റെ നയപരമായ
തലത്തില്‍ പെടുന്നവയാണെങ്കില്‍
ചിലവ പ്രഖ്യാപിത നയവും
അവയ്ക്കായി കൈക്കൊണ്ടിട്ടുള്ള
പദ്ധതികളുടേയും നടപടികളുടേയും
നടത്തിപ്പുമായി ബന്ധപ്പെട്ടതാണു്.
അങ്ങയുടെ
അധികാര പരിധിയില്‍ വരുന്ന
കാര്യങ്ങളില്‍ നടപടികളും
പദ്ധതി നിര്‍വഹണ വേഗതയും
അവയുടെ ഗുണമേന്മയും ഫലപ്രാപ്തിയും
വര്‍ദ്ധിപ്പിക്കാന്‍
താങ്കള്‍ക്കു് കഴിയുമെന്നതിനാല്‍
നമ്മുടെ ജില്ലയെ ബാധിക്കുന്ന
അത്തരം ചില പ്രശ്നങ്ങള്‍
താങ്കളുടെ ശ്രദ്ധയില്‍
പെടുത്തുവാനും അടിയന്തിര
നടപടി ഉണ്ടാവണമെന്ന അപേക്ഷ
സമര്‍പ്പിക്കാനും കേരള കര്‍ഷക
സംഘം ജില്ലാ പ്രതിനിധികള്‍ക്കു്
താങ്കളുമായി ഒരു കൂടിക്കാഴ്ച
അനുവദിക്കണമെന്നു്
അഭ്യര്‍ത്ഥിക്കുന്നു.
പ്രസ്തുത
കൂടിക്കാഴ്ചയില്‍ താഴെ പറയുന്ന
വിഷയങ്ങളാണു് കര്‍ഷക സംഘം
ഉന്നയിക്കാനാഗ്രഹിക്കുന്നതു്.
- കര്‍ഷകര്‍ക്കു് പട്ടയം നല്‍കുക.
- ജലസേചന രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുക
- പ്രകൃതി ക്ഷോഭത്തിനിരയായ കര്‍ഷകര്‍ക്കു് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കുക
- കൊപ്ര സംഭരിക്കാനുള്ള അടിയന്തിര നടപടി എടുക്കുക
- അര്‍ഹരായ കര്‍ഷകര്‍ക്കു് ബാങ്കു് വായ്പ ലഭ്യമാക്കാന്‍ ബാങ്കു് കൂടിയാലോചനാ സമിതികളില്‍ ജില്ലാതല അധികാരികളുടെ പങ്കാളിത്തം സജീവമായി ഉപയോഗിക്കുക. കൃഷി വകുപ്പിന്റെ ഊര്‍ജ്ജ്വസ്വലമായ ഇടപെടലും സഹായവും ഉണ്ടാവുക.
- കാട്ടുമൃഗങ്ങളുടെ കടന്നാക്രമണം തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുക. നഷ്ടമുണ്ടായവര്‍ക്കു് അടിയന്തിര നഷ്ട പരിഹാരം നല്‍കുക.
- ജില്ലയിലെ വിത്തുല്പാദന കേന്ദ്രങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുക
- നിലവിലുള്ള വിള ഇന്‍ഷുറന്‍സു് പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുക
മേല്‍
പ്രശ്നങ്ങളില്‍ കര്‍ഷക
സംഘവുമായി ചര്‍ച്ച നടത്തി
അടിയന്തിര ആശ്വാസ നടപടികള്‍
കൈക്കൊള്ളണമെന്നും മറ്റു്
വിഷയങ്ങളില്‍ കൃഷിക്കാരുടെ
പ്രശ്നം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍ കൊണ്ടു് വന്നു്
പരിഹാരം കാണാന്‍ സഹായിക്കണമെന്നും
വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ
പി
എം ഇസ്മയില്‍ ടി
കെ മോഹനന്‍
പ്രസിഡണ്ടു് സെക്രട്ടറി
കേരള
കര്‍ഷക സംഘം,
എറണാകുളം
ജില്ല.
എറണാകുളം,
23-04-2012.
No comments:
Post a Comment